നിനക്കൊരു കത്തെഴുതാൻ
ഞാനൊരു പേനയും കടലാസ്സുമെടുത്തു
ഏറ്റം പ്രിയപ്പെട്ട വരികൾക്കായ്
ഞാൻ മിഴിപൂട്ടവെ
എഴുതാത്ത വരികൾ
എന്നെ കൊഞ്ഞനംകാട്ടി.
സോഷ്യൽ നെറ്റുവർക്കുകൾ തുറന്നിട്ട
സൗഹൃദത്തിന്റെ പുതുവസന്തത്തിൽ
ഒരു വിഡ്ഢി പേനയും, കടലാസ്സും,
പിന്നെ വരികളും തിരയുന്നു. . .
വിശ്വസാഹിത്യത്തിലെ അമൂല്യവരികളും
സ്നേഹ വർണ്ണമാർന്ന ആശംസകളും
നിറഞ്ഞു കവിയുന്ന
വിവര സാങ്കേതിക വിദ്യയുടെ നവീനയുഗത്തിൽ
എന്തിനീ ഈറ്റുനോവ്. . .
നിന്റെ ധ്യാനത്തിന്റെ പിൻബലമില്ലാത്ത
വാക്കുകൾമതി ഈ കാലത്തിനു . . .
എങ്കിലുമെന്റെ ചിന്തകൾ വാക്കുകളായ്
തൂലികത്തുമ്പിൽ അക്ഷരങ്ങളായൂർന്നിറങ്ങുമ്പോൾ
അറിയുന്നു ഞാനൊരമൂല്യനിർവൃതി.
എന്റെയീകുറിമാനത്തിനു വേണ്ടി
നീ കാത്തിരിക്കണം. . .
അഞ്ചലാപ്പീസിലെ ചുവന്ന പെട്ടിയിൽ നിന്ന്
കൈമറിഞ്ഞു എന്റെ കത്തുമായ് ഒരു പോസ്റ്റ്‌മാൻ വരും
സൈക്കിൾ മണിയൊച്ചയുമായ്;
കാത്തിരിപ്പിനർത്ഥ മുണ്ടെന്നോർമ്മിപ്പിച്ച്. . .
നൊടിയിടയിൽ ഒരേ ആശംസ
ഒരായിരം പേർക്കെത്തുന്ന ഈ മാന്ത്രികലോകത്ത്
എന്റെയീ കുറിമാനം
നിന്നെയോർമ്മിപ്പിക്കും
നീയെനിക്ക് എത്ര പ്രിയപ്പെട്ടവളെന്ന്
എന്നും എത്ര പ്രിയപ്പെട്ടവളെന്ന്. . .
ഞാനൊരു പേനയും കടലാസ്സുമെടുത്തു
ഏറ്റം പ്രിയപ്പെട്ട വരികൾക്കായ്
ഞാൻ മിഴിപൂട്ടവെ
എഴുതാത്ത വരികൾ
എന്നെ കൊഞ്ഞനംകാട്ടി.
സോഷ്യൽ നെറ്റുവർക്കുകൾ തുറന്നിട്ട
സൗഹൃദത്തിന്റെ പുതുവസന്തത്തിൽ
ഒരു വിഡ്ഢി പേനയും, കടലാസ്സും,
പിന്നെ വരികളും തിരയുന്നു. . .
വിശ്വസാഹിത്യത്തിലെ അമൂല്യവരികളും
സ്നേഹ വർണ്ണമാർന്ന ആശംസകളും
നിറഞ്ഞു കവിയുന്ന
വിവര സാങ്കേതിക വിദ്യയുടെ നവീനയുഗത്തിൽ
എന്തിനീ ഈറ്റുനോവ്. . .
നിന്റെ ധ്യാനത്തിന്റെ പിൻബലമില്ലാത്ത
വാക്കുകൾമതി ഈ കാലത്തിനു . . .
എങ്കിലുമെന്റെ ചിന്തകൾ വാക്കുകളായ്
തൂലികത്തുമ്പിൽ അക്ഷരങ്ങളായൂർന്നിറങ്ങുമ്പോൾ
അറിയുന്നു ഞാനൊരമൂല്യനിർവൃതി.
എന്റെയീകുറിമാനത്തിനു വേണ്ടി
നീ കാത്തിരിക്കണം. . .
അഞ്ചലാപ്പീസിലെ ചുവന്ന പെട്ടിയിൽ നിന്ന്
കൈമറിഞ്ഞു എന്റെ കത്തുമായ് ഒരു പോസ്റ്റ്‌മാൻ വരും
സൈക്കിൾ മണിയൊച്ചയുമായ്;
കാത്തിരിപ്പിനർത്ഥ മുണ്ടെന്നോർമ്മിപ്പിച്ച്. . .
നൊടിയിടയിൽ ഒരേ ആശംസ
ഒരായിരം പേർക്കെത്തുന്ന ഈ മാന്ത്രികലോകത്ത്
എന്റെയീ കുറിമാനം
നിന്നെയോർമ്മിപ്പിക്കും
നീയെനിക്ക് എത്ര പ്രിയപ്പെട്ടവളെന്ന്
എന്നും എത്ര പ്രിയപ്പെട്ടവളെന്ന്. . .
